---
title: "ഭാര്യയെ മിക്സി കൊണ്ട് തലക്കെറിഞ്ഞ് പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ കേസ്."
english_title: "Case filed against husband who injured wife by hitting her head with a mixer."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/305212/Case filed against husband who injured wife by hitting her head with a mixer."
published_at: "2025-07-29T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഭാര്യയെ മിക്സി കൊണ്ട് തലക്കെറിഞ്ഞ് പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ കേസ്.

> **Lead Summary:** മയ്യിൽ: ഭാര്യയെ മിക്സി കൊണ്ട് തലക്കെറിഞ്ഞ് പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ കേസ്.മദ്യപിക്കാൻ ഉമ്മയോട് പണം ചോദിച്ചത് കൊടുക്കേണ്ടെന്ന് പറഞ്ഞതിനാണ് പ്രതി പ്രകോപിതനായത്.

## Article Content

മയ്യിൽ: ഭാര്യയെ മിക്സി കൊണ്ട് തലക്കെറിഞ്ഞ് പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ കേസ്.മദ്യപിക്കാൻ ഉമ്മയോട് പണം ചോദിച്ചത് കൊടുക്കേണ്ടെന്ന് പറഞ്ഞതിനാണ് പ്രതി പ്രകോപിതനായത്.

നണിയൂർ നമ്പ്രത്തെ കൊവ്വൽ പുതിയപുരയിൽ വീട്ടിൽ കെ.പി.മുനീറിന്റെ പേരിലാണ് ഭാര്യ സി.പി.റഫ്സീനയുടെ (38)പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തത്.

27 ന് പുലർച്ചെ 1.30 നായിരുന്നു കേസിനാസ്‌പദമായ സംഭവം.മുനീർ മദ്യപിക്കുന്നതിന് ഉമ്മയോട് പണം ആവശ്യപ്പെട്ടപ്പോൾ കൊടുക്കേണ്ടെന്ന് പറഞ്ഞ റഫീനയുടെ നേർക്ക് ഭർത്താവായ പ്രതിമിക്‌സിയെടുത്ത് എറിയുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/305212/Case filed against husband who injured wife by hitting her head with a mixer.)